തലകുത്തി മറിഞ്ഞ് 111 കോൺക്രീറ്റ് കട്ടകൾ പൊട്ടിച്ച് 16കാരൻ
Wednesday, March 29, 2017 6:22 AM IST
നമ്മുടെ നാട്ടിലെ കായികാഭ്യാസികൾ കൈകൊണ്ട് ചുടുകട്ട പൊട്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ തല കൊണ്ട് കട്ട പൊട്ടി ക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അതും കോണ്‍ക്രീറ്റ് കട്ടകൾ. ഒന്നും രണ്ടുമല്ല 111 എണ്ണം.

കഴിഞ്ഞ ദിവസം ബോസ്നിയയിലെ വിസോ കോയിൽ നടന്ന ചാന്പ്യൻഷിപ്പിലാണ് സംഭവം. കരീം അഹമ്മദ്പാഹിക് ആണ് ചറ പറാന്ന് കോണ്‍ക്രീറ്റ് കട്ടകൾ തല കൊണ്ട് പൊട്ടിച്ചത്. 16 നിരകളിലായി അടുക്കി വച്ചിരുന്ന കട്ടകളാണ് കരീം തലകുത്തി മറിഞ്ഞ് മറിഞ്ഞ് പൊട്ടിച്ചത്.

നിരനിരയായി വച്ചിരിക്കുന്ന കട്ടകളുടെ മുകളിലേക്ക് തല കുത്തി വീണാണ് കട്ടകളെ ല്ലാം പൊട്ടിച്ച് ഈ 16കാരൻ ലോകശ്രദ്ധ നേടി യത്. അതും 35 സെക്കൻഡുകൾ കൊണ്ടാണ് കരീം ഈ നേട്ടം കരസ്ഥമാക്കിയത്. കരീമിന്‍റെ ഈ സാഹസപ്രകടനം കാണാൻ ഗിന്നസ് ബുക്ക് അധികൃതരെല്ലാം സ്ഥലത്തെ ത്തിയിരുന്നു.

ഗിന്നസ് റിക്കാർഡിൽ ഇടം നേടാനായതിന്‍റെ സന്തോഷം കരീം മറച്ചുവയ്ക്കുന്നില്ല.
എനിക്കിപ്പോൾ കൂടുതൽ ശക്തി വന്നിട്ടുണ്ട്. ഈ നേട്ടം കൈവരിക്കാൻ എന്നെ സഹായിച്ച എല്ലാവർക്കും ഞാൻ പ്രത്യേകം നന്ദി പറയു ന്നു. പ്രത്യേകിച്ച് എന്‍റെ മാതാപിതാക്കൾക്കും എന്‍റെ കോച്ച് എഡ്വിൻ കജേവിക്കിനും. നിര ന്തര പരിശ്രമത്തിലൂടെയാണ് തനിക്കീ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്- ബ്ലാക് ബെൽറ്റു കാരൻ കൂടിയായ കരീം പറയുന്നു.

പരിശീലനം ഇല്ലാതെ ആരും നാളെ മുതൽ തല കൊണ്ട് കട്ട പൊട്ടിക്കാൻ ഇറങ്ങിത്തിരി ക്കരുതെന്നും കരീം ആവശ്യപ്പെടുന്നു.
https://www.youtube.com/embed/xh2Tmemibg4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.