രക്ഷാധികാരി ബൈജുവിന്‍റെ ട്രെയിലർ എത്തി
Friday, April 7, 2017 7:21 AM IST
ബി​​ജു മേ​​നോ​​നെ നാ​​യ​​ക​​നാ​​ക്കി തി​​ര​​ക്ക​​ഥാ​​കൃ​​ത്തും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ര​​ഞ്ജ​​ൻ പ്ര​​മോ​​ദ് ഒ​​രു​​ക്കു​​ന്ന പു​​തി​​യ ചി​​ത്രമായ രക്ഷാധികാരി ബൈജു ഒപ്പിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ബിജു മേനോൻ തന്നെയാണ് ടീസർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ചിത്രത്തിൽ ജ​​ല​​വ​​കു​​പ്പി​​ലെ ഒ​​രു സാ​​ധാ​​ര​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​യാ​​ണ് ബി​​ജു​​മേ​​നോ​​ൻ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഡാ​​ർ​​വി​​ന്‍റെ പ​​രി​​ണാ​​മം എ​​ന്ന ചി​​ത്ര​​ത്തി​ലൂടെയെത്തിയ ഹ​​ന്നാ റെ​​ജി​​യാ​​ണു നാ​​യി​​ക.

അജു വർഗീസ്, ദീപക്, ഹരീഷ് കണാരൻ, ജനാർദ്ദനൻ, വിജയരാഘവൻ, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, ദിലീഷ് പോത്തൻ, അലൻസിയർ, മണികണ്ഠൻ പട്ടാമ്പി, സുനിൽ ബാബു, ഉണ്ണി രാജൻ പി. ദേവ്, വിജയൻ കാരന്തൂർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.. ഹൺഡ്രഡ്ത് മങ്കി മൂവീസിന്‍റെ ബാനറിൽ അലക്സാണ്ടർ മാത്യു, സതീഷ് കോലം എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു.
https://www.youtube.com/embed/cNi9EEJrWMQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.