നായ്ക്കുട്ടികൾ വിരുന്നുകാരായ വിവാഹം!
Wednesday, April 12, 2017 1:53 AM IST
വി​വാ​ഹ​ദി​വ​സ​ങ്ങ​ളി​ൽ വ​ധൂവ​ര​ന്മാ​ർ​ക്കു​ശേ​ഷം ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് വ​ധു​വി​ന്‍റെ കൂട്ടു​കാ​രി(​ബ്രൈ​ഡ്സ് മെ​യ്ഡ്)​ക​ളാ​ണ്. ഒ​രു​പോ​ലെ വ​സ്ത്രം ധ​രി​ച്ച് ഭം​ഗി​യു​ള്ള പൂ​ച്ചെ​ണ്ടു​ക​ൾ പി​ടി​ച്ച് അ​വ​ർ വ​ധു​വി​നൊ​പ്പം നി​ൽ​ക്കും, ഭ​ർ​ത്താ​വി​നൊ​പ്പം വ​ധു പ​ടി​യി​റ​ങ്ങു​ന്ന​തു​വ​രെ. ഇ​താ​ണ് പ​തി​വു കാ​ഴ്ച​യെ​ങ്കി​ലും ഇ​നി പ​റ​യാ​ൻ പോ​കു​ന്ന വി​വാ​ഹം അ​ല്പം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. നോ​ർ​ത്ത് ക​രോ​ളൈന​യി​ലാ​ണ് ഈ ​വ്യ​ത്യ​സ്ത വി​വാ​ഹം. മേ​ഘ​ൻ ബ​ട്‌​ല​ർ എ​ന്ന അ​ഭി​ഭാ​ഷ​ക​യു​ടെ വി​വാ​ഹവേ​ള​യി​ലേ​ക്ക് അ​വ​ളു​ടെ എ​ട്ടു സു​ഹൃ​ത്തു​ക​ളെ​ത്തി​യ​ത് പൂ​ച്ചെ​ണ്ടു​ക​ളു​മാ​യ​ല്ല. എ​ട്ടു നാ​യ്ക്കു​ട്ടി​ക​ളു​മാ​യാ​ണ്.

മൃ​ഗ​സ്നേ​ഹി​ക​ളാ​യ മേ​ഘ​നും ഭ​ർ​ത്താ​വ് ബ്ര​റ്റി​നും ര​ണ്ടു പൂ​ച്ച​യും ര​ണ്ടു പ​ട്ടി​ക്കുട്ടി​ക​ളു​മു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നാ​​ണ് പ​ട്ടി​ക്കുട്ടി​ക​ളു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ വേ​ദി​യി​ലെ​ത്ത​ട്ടെ എ​ന്ന് ​ന​വ​ദ​ന്പ​തി​ക​ൾ തീ​രു​മാ​നി​ച്ച​ത്.

ഉ​ട​മ​സ്ഥ​ർ ഉ​പേ​ക്ഷി​ച്ച നാ​യ​ക​ൾ​ക്കു ത​ണ​ലൊ​രു​ക്കു​ന്ന ഒ​രു സു​ഹൃ​ത്താ​ണ് മേ​ഘ​ന്‍റെ വി​വാ​ഹ​ത്തി​നാ​യി പ​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. "എ​ന്‍റെ ആ​ഗ്ര​ഹം​പോ​ലെ ത​ന്നെ വി​വാ​ഹ​ത്തി​നെ​ത്തി​യ അ​തി​ഥി​ക​ളി​ൽ പ​ല​ർ​ക്കും നാ​യ​ക​ളെ ദ​ത്തെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​യി’ മേ​ഘ​ൻ പ​റ​യു​ന്നു. എ​ല്ലാ​ത്തി​ലു​മു​പ​രി​യാ​യി ഇ​രു​വ​ർ​ക്കും സ​ന്തോ​ഷ​മാ​യ​ത് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ട്ടു നാ​യ​ക​ളെ​യും ദ​ത്തെ​ടു​ക്കാ​ൻ എ​ട്ടു കു​ടും​ബ​ങ്ങ​ൾ മു​ന്നോ​ട്ടു വ​ന്ന​പ്പോ​ഴാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​നാ​യി മേ​ഘ​നും ബ്ര​റ്റും ന​ല്ല തു​ക സം​ഭാ​വ​ന​യാ​യി ന​ൽ​കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.