ശ്രേയ ഘോഷാലിന്‍റെ മധുരസ്വരത്തിൽ രാമന്‍റെ ഏദൻ തോട്ടത്തിലെ മനോഹരഗാനം
Saturday, April 15, 2017 6:23 AM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രമായ രാമന്‍റെ ഏദൻതോട്ടത്തിന്‍റെ ആദ്യഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാൽ ആലപിച്ച
"അകലെ ഒരു കാടിന്‍റെ' എന്നു തുടങ്ങുന്ന ഗാനം കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. കുഞ്ചാക്കോ ബോബനും നായിക അനു സിത്താരയുമാണ് ഗാനത്തിലെത്തുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ ഈണംപകർന്നിരിക്കുന്നു.

രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ട​ത്തി​ൽ രാം ​മേ​നോ​നാ​യാണ് കു​ഞ്ചാ​ക്കോ ബോ​ബൻ എത്തുന്നത്. അ​നു സി​ത്താ​ര​ മാ​ലി​നി എ​ന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മു​തി​ർ​ന്ന ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​ണ് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം.

500 ഏ​ക്ക​ർ പ​ര​ന്നുകി​ട​ക്കു​ന്ന കാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രാ​മ​നും ന​ഗ​ര​ത്തി​ൽ ജ​നി​ച്ചുവ​ള​ർ​ന്ന മാ​ലി​നി​യും ത​ങ്ങ​ളി​ലെ വ്യ​ത്യാ​സ​ങ്ങ​ളെ മ​ന​സി​ലാ​ക്കി സ്നേ​ഹി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യം.

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വർഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്‍റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിക്കുന്ന "രാമന്‍റെ ഏദൻതോട്ടം' മേയ് 12ന് തിയറ്ററുകളിൽ എത്തും.

ഗാനം കാണാം:
https://www.youtube.com/embed/Wa7uCG3W4ss
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.