പിടിക്കാൻ വന്ന പുള്ളിപ്പുലിക്ക് മുള്ളൻപന്നികൾ കൊടുത്ത പണി
Monday, April 17, 2017 7:56 AM IST
മു​ള്ള​ൻപ​ന്നി​യെ​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച് ദേ​ഹം മു​ഴു​വ​ൻ മു​ള്ളു​ക​ളു​മാ​യി ക​ഷ്ട​പ്പെ​ടു​ന്ന പെ​രു​ന്പാ​ന്പി​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മു​ള്ള​ൻ​പ​ന്നി​യു​ടെ അ​ടു​ത്ത് ക​ളി​യൊ​ന്നും ന​ട​ക്കി​ല്ല എ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി ഉ​റ​പ്പി​ക്കു​ക​യാ​ണ് യൂ ​ട്യൂ​ബി​ൽ വ​യ​റ​ലാ​കു​ന്ന പു​തി​യ വീ​ഡി​യോ.

ഇ​ത്ത​വ​ണ മു​ള്ള​ൻ പ​ന്നി​യു​ടെ അ​ടു​ക്ക​ൽ​നി​ന്ന് പ​ണി കി​ട്ടി​യി​രി​ക്കു​ന്ന​ത് ഒ​രു പു​ള്ളി​പ്പു​ലി​ക്കാ​ണ്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗെ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നു​ള്ള​താ​ണ് ദ്യ​ശ്യ​ങ്ങ​ൾ.ഇ​ര തേ​ടി ന​ട​ന്ന പു​ള്ളി​പ്പു​ലി​യു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് ഒ​രു മു​ള്ള​ൻ പ​ന്നി​യാ​ണ്. വി​ശ​പ്പു​സ​ഹി​ക്കാ​ൻ വ​യ്യാ​ത്ത​തു​കൊ​ണ്ടാ​വ​ണം അ​തി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ മു​ള്ള​ൻ പ​ന്നി​യു​ടെ അ​ടു​ത്തെ​ത്തു​ന്ന​തി​നു മു​ന്പ് അ​ത് ത​ന്‍റെ മു​ള്ളു​ക​ൾ തൊ​ടു​ത്ത് പു​ലി​യെ അ​ങ്ങോ​ട്ട് ആ​ക്ര​മി​ച്ചു.

ര​ക്ഷ​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പു​ലി പ​യ്യെ പി​ൻ​മാ​റു​ന്പോ​ഴാ​ണ് മ​റ്റൊ​രു മു​ള്ള​ൻ പ​ന്നി​യെ ക​ണ്ട​ത്. ഉ​ട​നെ​ത​ന്‍റെ കൈ​ക​ൾ കൊ​ണ്ട് മ​ണ്ണു​മാ​ന്തി അ​ന്ത​രീ​ക്ഷ​മാ​കെ പൊ​ടി പ​റ​പ്പി​ച്ചു. എ​ന്നാ​ൽ മു​ള്ള​ൻ പ​ന്നി​യും വെ​റി​തേ വി​ട്ടി​ല്ല. പൊ​ടി​ക്ക​ക​ത്തു നി​ന്നും പു​റ​ത്തു​വ​ന്ന് ത​ന്‍റെ ശ​രീ​ര​മൊ​ന്ന് എ​ടു​ത്തു കു​ട​ഞ്ഞു. പാ​വം പു​ലി ദേ​ഹം മു​ഴു​വ​ൻ മു​ള്ളു​ക​ൾ കു​ത്തി​ക്ക​യ​റി.

ഇ​തു​ക​ണ്ടു​കൊ​ണ്ടു നി​ന്ന ആ​ദ്യ​ത്തെ മു​ള്ള​ൻ പ​ന്നി​യും പു​ലി​യു​ടെ അ​ടു​ത്തെ​ത്തി ശ​രീ​ര​മൊ​ന്നു കു​ട​ഞ്ഞു. ഒ​ടു​വി​ൽ ഇ​ര​പി​ടി​ക്കാ​നെ​ത്തി​യ പു​ലി​സ്വ​ന്തം ജീ​വ​നും കൊ​ണ്ട് ഇ​ര​യു​ടെ അ​ടു​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ടു.

വീഡിയോ കാണാം:
https://www.youtube.com/embed/dDtBYsSoMvU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.