സിനിമാ എഡിറ്ററുടെ കല്യാണക്കുറിയും സിനിമാസ്റ്റൈലിൽ
Monday, April 17, 2017 8:22 AM IST
പലതരം കല്യാണക്കുറികൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാകും. കല്യാണം സിനിമയിലെ എഡിറ്ററുടേതാകുമ്പോൾ കുറിയും ഒട്ടും കുറയ്ക്കാനാവില്ലല്ലോ. സിനിമയുടെ പ്രമോഷനും കല്യാണക്കുറിയും ഒരുമിച്ച്..!

ജയറാം നായകനായ പുതിയ ചിത്രം അച്ചായൻസിന്‍റെ എഡിറ്റർ രഞ്ജിത്തിന്‍റെ വിവാഹത്തിനാണ് സിനിമാ സ്റ്റൈലിൽ തന്നെ കുറി തയാറാക്കിയിരിക്കുന്നത്. അച്ചായൻസിന്‍റെ പോസ്റ്റർ ഉൾപ്പെടെ കുറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസിൽ ജയറാമിനെക്കൂടാതെ ഉണ്ണി മുകുന്ദൻ, ആദിൽ റഷീദ്, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അമല പോളും ശിവദയുമാണ് നായികമാർ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.