വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ദേ​ശീ​യ ഗാ​നം; ആപ്പിലായി യാ​ത്ര​ക്കാ​ർ
Saturday, April 22, 2017 10:26 PM IST
ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​മ്പോ​ൾ എ​ണീ​റ്റു​നി​ന്ന് ആ​ദ​രി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. തീ​യ​റ്റ​റി​ൽ സി​നി​മ​യ്ക്കു​മു​മ്പ് തീ​ർ​ച്ച​യാ​യും ദേ​ശീ​യ ഗാ​നം കേ​ൾ​പ്പി​ക്ക​ണ​മെ​ന്നും എ​ണീ​റ്റു​നി​ൽ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വു​ണ്ട്. എ​ണീ​റ്റു​നി​ന്ന് ആ​ദ​രി​ക്കാ​ത്ത​വ​രെ ശി​ക്ഷി​ക്കാ​നും വ​കു​പ്പു​ണ്ട്. എ​ന്നാ​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന വി​മാ​ന​ത്തി​ൽ സീ​റ്റ് ബെ​ൽ​റ്റ് മു​റി​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​ന്ന​തെ​ങ്കി​ലോ? പെ​ട്ട​തു​ത​ന്നെ.

ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ സ്പൈ​സ് ജെ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ 18 ാം തീ​യ​തി തി​രു​പ്പ​തി​യി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ന് യാ​ത്ര ചെ​യ്ത​വ​രാ​ണ് ദേ​ശീ​യ​ഗാ​നം കേ​ട്ട് ത്രി​ശ​ങ്കു​വി​ലാ​യ​ത്. വി​മാ​നം ഇ​റ​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സീ​റ്റ് ബെ​ൽ​റ്റ് മു​റു​ക്കാ​ൻ പൈ​ല​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ ശേ​ഷ​മാ​ണ് വി​മാ​ന​ത്തി​ൽ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങി​യ​ത്.

സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​നാ​യ പു​നീ​ത് തി​വാ​രി പ​രാ​തി ന​ൽ​കി. ബാ​ങ്ക് മാ​നേ​ജ​രാ​യ തിവാ​രി സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ദേ​ശീ​യ​ഗാ​നം അ​ബ​ദ്ധ​ത്തി​ൽ പ്ലേ ​ആ​യ​താ​ണെ​ന്നാ​ണ് സ്പൈ​സ് ജെ​റ്റ് ജീ​വ​ന​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ തെ​റ്റാ​യ ന​മ്പ​ർ ന​ൽ​കി​യ​പ്പോ​ൾ സ്റ്റീ​രി​യോ​യി​ൽ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​ത് നി​ർ​ത്തി​യെ​ന്നും സ്പൈ​സ് ജെ​റ്റ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.