ത്രില്ലടിപ്പിക്കാൻ കെയർഫുൾ; ട്രെയിലർ എത്തി
Sunday, April 23, 2017 4:05 AM IST
വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന ത്രില്ലർ ചിത്രമായ കെയർഫുളിന്‍റെ ട്രെ‍യിലർ പുറത്തിറങ്ങി. 1.44 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തിന്‍റെ ത്രില്ലർ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജു കുറുപ്പ്, വിജയ് ബാബു, പാർവതി നമ്പ്യാർ, സന്ധ്യ രാജു എന്നിവർക്കൊപ്പം പഴയകാല നായിക ജോമോളും ട്രെയിലറിലെത്തുന്നു.

വിവാഹത്തോടെ അഭിനയരംഗത്തുനിന്നു മാറിനിന്ന ജോമോൾ ഈ ചിത്രത്തോടെ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. സൈജു കുറുപ്പിനൊപ്പമാണ് ഈ ചിത്രത്തിൽ ജോമോൾ അഭിനയിക്കുന്നത്. രമേഷ് സുജ എന്നീ ദന്പതിമാരെയാണ് ഇവർ അവതരിപ്പിക്കുന്നത്.

പൂർണമായും ഒരു മർഡർ മിസ്റ്ററിയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അജു വർഗീസ്, അശോകൻ, ശ്രീജിത് രവി, വിനീത് കുമാർ, മുകുന്ദൻ, കൃഷ്ണകുമാർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രാജേഷ് ജയരാമന്‍റേതാണു തിരക്കഥ. രാജീവ് നായരുടെ ഗാനങ്ങൾക്ക് അരവിന്ദ് ശങ്കർ ഈണം പകർന്നിരിക്കുന്നു.

ട്രെയിലർ കാണാം:
https://www.youtube.com/embed/r_I7EjpA-sA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.