വിജയ് മലയാളത്തിലേക്ക്
Friday, April 28, 2017 3:24 AM IST
ഇളയദളപതി വി​ജ​യ് മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു. സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന പോ​ക്കി​രി സൈ​മ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് എ​ത്തു​ക. വി​ജ​യ് ആ​യിത്ത​ന്നെ അ​തി​ഥിവേ​ഷ​ത്തി​ലാ​ണ് താരം എത്തുന്നത്.

സ​ണ്ണി​ക്കൊ​പ്പം അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം ശ​ര​ത്കു​മാ​റും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യ പോ​ക്കി​രി എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​യ സൈ​മ​ണ്‍ എ​ന്ന യു​വാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് പോ​ക്കി​രി സൈ​മ​ൺ. ഡാ​ർ​വി​ന്‍റെ പ​രി​ണാ​മം സം​വി​ധാ​നം ചെ​യ്ത ജി​ജോ ആ​ന്‍റ​ണി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള വി​ജ​യ് അ​തി​ഥിവേ​ഷ​ത്തി​ലെ​ത്തി​യാ​ൽ മി​ക​ച്ച ഇ​നി​ഷ്യ​ൽ നേ​ടാ​നും ചി​ത്ര​ത്തി​നാ​കു​മെ​ന്നാ​ണ് അ​ണി​യ​റപ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ. നേ​ര​ത്തെ ത​മി​ഴ് സൂ​പ്പ​ർ താ​രം ധ​നു​ഷ് താ​ര​മാ​യി​ത്ത​ന്നെ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​യും ദി​ലീ​പും ഒ​ന്നി​ച്ച ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്തി​ലാ​യി​രു​ന്നു ധ​നു​ഷ് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.