ബാ​ഹു​ബ​ലി വീ​ണ്ടും വ​രു​മോ..? രാ​ജ​മൗ​ലി പ​റ​യു​ന്നു...
Sunday, May 7, 2017 3:01 AM IST
പ​ത്തു ദി​വ​സം കൊ​ണ്ട് ആ​യി​രം കോ​ടി ക​ള​ക്ഷ​നു​മാ​യി ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ റി​ക്കാ​ർ​ഡി​ട്ടി​രി​ക്കു​ക​യാ​ണ് ബാ​ഹു​ബ​ലി. ഇ​തി​നി​ടെ ചി​ത്ര​ത്തി​ന് മൂ​ന്നാം ഭാ​ഗം എ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ക്കു​ന്നു​ണ്ട്. എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ അ​ടു​ത്ത ചി​ത്രം ഏ​താ​ണെ​ന്ന​തി​ന്‍റെ ഉ​ത്ത​രം കേ​ൾ​ക്കാ​ൻ പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്ക​വേ മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ ത​ന്നെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തെ ബാ​ഹു​ബ​ലി യു​ഗ​ത്തി​ന് അ​ന്ത്യ​മാ​യെ​ന്നാ​യി​രു​ന്നു രാ​ജ​മൗ​ലി നേ​ര​ത്തെ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ, ശ​ക്ത​മാ​യൊ​രു ക​ഥ​യു​ണ്ടാ​യാ​ൽ ബാ​ഹു​ബ​ലി പു​ന​ർ​ജ​നി​ക്കു​മെ​ന്നാ​ണ് രാ​ജ​മൗ​ലി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു.

ബാ​ഹു​ബ​ലി​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ചി​ത്ര​ത്തി​ന് വി​പ​ണി​യു​ണ്ടെ​ന്ന​ത് സ​ത്യ​മാ​ണ്, എ​ന്നാ​ൽ ശ​ക്ത​മാ​യ ക​ഥ​യി​ല്ലാ​തെ വി​പ​ണി​ക്കു വേ​ണ്ടി മാ​ത്രം സി​നി​മ ചെ​യ്യു​ന്ന​ത് ആ​ത്മാ​ർ​ഥ​മാ​യ സി​നി​മാ നി​ർ​മാ​ണ​മാ​വി​ല്ല എ​ന്നാ​ണ് രാ​ജ​മൗ​ലി​യു​ടെ പ​ക്ഷം. ബാ​ഹു​ബ​ലി​ക്ക് വേ​ണ്ടി ചെ​യ്ത​തു പോ​ലെ ത​ന്‍റെ പി​താ​വ് ശ​ക്ത​മാ​യ ഒ​രു ക​ഥ​യു​മാ​യി എ​ത്തി​യാ​ൽ സി​നി​മ​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.