ചികിത്സിച്ചു ചികിത്സിച്ച് ഡോക്ടറുടെ ബോധം പോയി!
Wednesday, May 10, 2017 2:04 AM IST
അ​ല്പം പോ​ലും വി​ശ്ര​മ​മി​ല്ലാ​തെ 24 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്ത ഡോ​ക്ട​ർ ഒ​ടു​വി​ൽ ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു വീ​ണു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ സി​ച്ചു​വാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ദ​സ്ഹോ​യി​ലാ​ണ് സം​ഭ​വം. ലി​യു ചു​ൻ എ​ന്ന 34 കാ​ര​നായ ഡോക്ടറാണ് അ​മി​ത ജോ​ലി​ഭാ​രം നി​മി​ത്തം അ​ശു​പ​ത്രി​യി​ൽ ത​ള​ർ​ന്നു വീ​ണ​ത്.

അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന എ​ട്ട് രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ മ​റ്റു രോ​ഗി​ക​ളെ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ലി​യു ബോ​ധ​ര​ഹി​ത​നാ​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ട്രോ​ളി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഡോ​ക്ട​റു​ടെ മു​ഖ​ത്ത് ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു മ​റ്റു ഡോ​ക്ട​ർമാ​രെ​ത്തി പ​രി​ശോ​ധി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ബോ​ധം തിരി​കെ കി​ട്ടി​യ​ത്. എ​ട്ടു പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ജോ​ലി​ക്കി​ട​യി​ൽ അ​വ​ശ​നാ​യ​തു കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും ലി​യു പ​റ​ഞ്ഞു. ​ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​താ​ണ് ലി​യു​വി​ന്‍റെ കഷ്ടപ്പാടിനു കാ​ര​ണ​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പറഞ്ഞു.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​ത്തി​ന് ഇ​ല്ലാ​ത്ത​ത് ഇ​തി​നു മു​ൻ​പും ചൈ​ന​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. 2015ൽ ​ചൈ​നീ​സ് മെ​ഡി​ക്ക​ൽ ഡോ​ക്ട​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഡോ​ക്ട​ർ​മാരിൽ നല്ലൊരു ശ​ത​മാ​നവും വാർഷിക അവധിപോലും എടുക്കാതെ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ജോ​ലി ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ചു വേ​ത​ന​മി​ല്ലാ​ത്ത​തും ചൈ​ന​യി​ലെ ഡോ​ക്ട​ർ​മാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നുണ്ട്. പ​രാ​തി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വ്യാ​പ​ക​മാ​യ​തോ​ടെ ഈ ​വ​ർ​ഷംത​ന്നെ ഡോ​ക​ട​ർ​മാ​രു​ടെ വേ​ത​നം ഉ​യ​ർ​ത്തു​മെ​ന്നാ​ണ് ചൈ​നീ​സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.