സച്ചിൻ സച്ചിൻ.... കോരിത്തരിപ്പിച്ച് സച്ചിന്‍റെ ഗാനമെത്തി
Wednesday, May 10, 2017 3:19 AM IST
സച്ചിൻ.. സച്ചിൻ... സ്റ്റേഡിയങ്ങളെ കോരിത്തരിപ്പിച്ച ആ ഈണം തീയറ്ററുകളിലും ആവേശമാകാനെത്തുന്നു. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ഒരുങ്ങുന്ന പുതിയ ചിത്രമായ "​സ​ച്ചി​ൻ: എ ​ബി​ല്യ​ണ്‍ ഡ്രീം​സി'ലെ പുതിയ ഗാനത്തിലാണ് സ്റ്റേഡിയത്തിലെ ആ ആവേശം നിറയുന്നത്. സുഖ്‌വീന്ദർ സിംഗും കാളിയും ആലപിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഇർ‌ഷാദ് കാമിലാണ്. എ.ആർ. റഹ്മാനാണ് സംഗീതം.

ജ​യിം​സ് എ​ർ​സ്കിൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം "​സ​ച്ചി​ൻ: എ ​ബി​ല്യ​ണ്‍ ഡ്രീം​സ്' റി​ലീ​സ് ചെ​യ്യു​ന്ന​ത് അ​ഞ്ച് ഭാ​ഷ​ക​ളി​ലാണ്. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, മ​റാ​ത്തി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. സച്ചിന് 10 വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ൾ മു​ത​ലു​ള്ള ക​ഥ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. മേ​യ് 26ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.
https://www.youtube.com/embed/CU1woo3MVgE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.