ക​ട​ലി​ൽ നി​ന്നു കി​ട്ടി​യ മ​ത്സ്യ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ടാ​റ്റൂ
Wednesday, May 10, 2017 7:21 AM IST
മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​പ്പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. എ​ന്നാ​ൽ ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​പ്പി​ച്ച മ​ത്സ്യ​ത്തെ ആ​രെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ? അ​ങ്ങ​നെ​യൊ​രു മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ക്കേ ഫി​ലി​പ്പി​ൻ​സി​ൽ. ശ​രീ​ര​ത്തി​ൽ മ​നോ​ഹ​ര​മാ​യി ടാ​റ്റു പ​തി​പ്പി​ച്ച രീ​തി​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ലോ​പ്സ് ജേ​ന എ​ന്ന സ്ഥ​ല​ത്തു​ള്ള ഒ​രു മീ​ൻ​പി​ടു​ത്ത​ക്കാ​ര​നാ​ണ് ശ​രീ​ര​ത്തി​ൽ മ​നോ​ഹ​ര​മാ​യി എ​ഴു​തി​യ രീ​തി​യി​ലു​ള്ള മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ ശ​രീ​ര​ത്തി​ൽ എ​ങ്ങ​നെ ഈ ​ചി​ത്ര​പ്പ​ണി വ​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​രം ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.