സൈ​ക്കി​ൾ യാ​ത്രി​ക​നു പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് ക​ര​ടി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Wednesday, May 10, 2017 8:15 AM IST
സൈ​ക്കി​ൾ യാ​ത്രി​ക​നു പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് ക​ര​ടി. സ്ലൊ​വാ​ക്യാ​യി​ലെ മ​ര​ങ്ങ​ൾ തി​ങ്ങി നി​റ​ഞ്ഞ വിജനമായ കാട്ടുപാതയിലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. തീ​ർ​ത്തും ചെ​റി​യ വ​ഴി​യി​ൽ കൂ​ടി ര​ണ്ടു​പേ​ർ സൈ​ക്കി​ളി​ൽ പാ​യു​ന്പോ​ഴാ​ണ് സ​മീ​പ​ത്തു നി​ന്നും ഒ​രു ക​ര​ടി ഒ​രാ​ളു​ടെ സൈ​ക്കി​ളി​ന് നേ​രെ പാ​ഞ്ഞു ചെ​ല്ലു​ന്ന​ത്. അ​ൽ​പ​ദൂ​രം ഓ​ടി​യ ശേ​ഷം ക​ര​ടി പി​ന്തി​രി​ഞ്ഞ് കാ​ടി​നു​ള്ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന ര​ണ്ടാ​മ​ത്തെ യാ​ത്രി​ക​ന്‍റെ ഹെ​ൽ​മ​റ്റി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ​യി​ലാ​ണ് ദൃ​ശ്യം പ​തി​ഞ്ഞ​ത്. ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. 9.3 ല​ക്ഷം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

വീഡിയോ കാണാം:
https://www.youtube.com/embed/V5AN0jRzPMI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.