പാടിത്തകർത്ത് ബീബർ; പരിപാടി അത്ര പോരെന്ന് താരങ്ങൾ
Thursday, May 11, 2017 5:14 AM IST
പോപ് സംഗീതത്തിന്‍റെ മാജിക് കിഡ് ജസ്റ്റിൻ ബീബറുടെ മുംബൈയിലെ ഷോ ആയിരക്കണക്കിന് ആരാധകർക്ക് ആവേശമായപ്പോൾ ചില ബോളിവുഡ് താരങ്ങൾക്ക് പരിപാടി അത്ര ബോധിച്ചില്ല. സൊണാലി ബിന്ദ്രെ, ബിപാഷ ബസു തുടങ്ങിയ താരങ്ങളാണ് പരിപാടിയിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. ഇവരെക്കൂടാതെ ശ്രീദേവി, ആലിയാ ഭട്ട്, മലൈക്ക അറോറ, ജാക്വിലിൻ ഫെർണാണ്ടസ്, അർബാസ് ഖാൻ, അർജുൻ ബില്ലാനി തുടങ്ങിയ നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

കുടുംബത്തോടൊപ്പമാണ് സൊണാലി പരിപാടിയിൽ പങ്കെടുത്തത്. വെറുതെ സമയം കളഞ്ഞുവെന്നാണ് സൊണാലിയുടെ അഭിപ്രായം. വളരെ നിരാശയോടെയാണ് താൻ ഡിവൈ പാട്ടീൽ സ്റ്റേഡിയം വിട്ടതെന്നും താരം പറഞ്ഞു. ബിപാഷ ബസുവും ഭർത്താവ് കരണ്‍ സിംഗ് ഗ്രോവറും പരിപാടി തുടങ്ങി അൽപ്പസമയത്തിനുള്ളിൽ തന്നെ സ്റ്റേഡിയം വിട്ടു. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്നും ആവശ്യമായ നിർദേശങ്ങൾ നൽകാൻ ആരും ഇല്ലായിരുന്നുവെന്നും ബിപാഷ പറഞ്ഞു. മതിയായ സുരക്ഷിതത്വം കിട്ടിയില്ല. അതിനാലാണ് തിരിച്ചു പോകാൻ തീരുമാനിച്ചതെന്നും ബിപാഷ വ്യക്തമാക്കി.

അതേസമയം, ഇന്ത്യൻ ആരാധകരെ അഭിനന്ദിച്ച് ജസ്റ്റിൻ ബീബർ രംഗത്തെത്തി. ഇന്ത്യയിലേക്ക് ഇനിയും വരാൻ താത്പര്യം ഉണ്ടെന്നും എല്ലാവർക്കും നന്ദിപറയുന്നുവെന്നും താരം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.