ആ​ന​യെ പേ​ടി​പ്പി​ച്ചോ​ടി​ക്കു​ന്ന പോ​ത്തു​കുഞ്ഞ്; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
Thursday, May 11, 2017 7:22 AM IST
ശ​രീ​ര​ത്തി​ല​ല്ല മ​നഃ​ശ​ക്തി​യി​ലാ​ണ് കാ​ര്യ​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ആ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ഒ​രു കാ​ട്ടു​പോ​ത്തു​കു​ഞ്ഞ്. ഇ​വി​ടെ​യു​ള്ള ഒ​രു ആ​ന​യേ​യാ​ണ് ഈ ​കു​ഞ്ഞ് കാ​ട്ടു​പോ​ത്ത് വി​ര​ട്ടി​യോ​ടി​ച്ച​ത്. കു​ഞ്ഞ് കാ​ട്ടു​പോ​ത്തി​ന്‍റെ വി​ര​ട്ട​ലി​ൽ ഭ​യ​ന്നു പോ​യ ആ​ന ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ക​യാ​ണ്.

അ​മ്മ​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്പോ​ളാ​ണ് ഭീ​മ​നാ​യ അ​ന​യെ കു​ഞ്ഞു​പോ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ഒ​ന്നു കൊ​ന്പു​കോ​ർ​ത്തേ​ക്കാ​മെ​ന്നു ക​രു​തി ആ​ന​യു​ടെ നേ​ർ​ക്ക് കു​ഞ്ഞു​പോ​ത്ത് ചെ​ല്ലു​ന്പോ​ൾ അ​മ്മ​യും അ​തി​ന്‍റെ പി​ന്നാ​ലെ ചെ​ല്ലു​ന്ന​ത് കാ​ണാം. കു​ഞ്ഞ് പോ​ത്തി​ന്‍റെ വ​ര​വ് ക​ണ്ട ആ​ന പേ​ടി​ച്ച് പി​ന്നോ​ട്ട് ഓ​ടു​ക​യാ​ണ്. ആ​ന പി​ൻ​വാ​ങ്ങു​ന്ന​തു വ​രെ പോ​ത്ത് ത​ന്‍റെ വി​ര​ട്ട​ൽ തു​ട​രു​ക​യാ​ണ്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/4ar3m8ZFI3A
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.