അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ൽ ദുൽഖറിനു പകരം പൃ​ഥ്വി​രാ​ജ്
Thursday, May 11, 2017 11:35 PM IST
അ​ഞ്ജ​ലി മേ​നോ​ൻ തി​ര​ക്ക​ഥ എ​ഴു​തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു. ചി​ത്ര​ത്തി​ലെ നാ​യി​ക​യെ​ക്കു​റി​ച്ചോ മ​റ്റു താ​ര​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബാം​ഗ്ലൂ​ർ ഡെയ്സി​നു​ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാനു വേ​ണ്ടി അ​ഞ്ജ​ലി മേ​നോ​ൻ തി​ര​ക്ക​ഥ എ​ഴു​തു​ന്നു എന്ന പേരിൽ ചി​ത്ര​ത്തി​ന് ഏ​റെ വാ​ർ​ത്താപ്രാ​ധാ​ന്യം ല​ഭി​ച്ചി​രു​ന്നു. പ്ര​താ​പ് പോ​ത്ത​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പ്ര​ണ​യ​ത്തി​നു പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. തി​ര​ക്ക​ഥ മോ​ശ​മാ​ണെ​ന്നു പ​റ​ഞ്ഞു പ്ര​താ​പ് പോ​ത്ത​ൻ ഒ​ഴി​വാ​കു​ക​യും തു​ട​ർ​ന്ന് അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്രം ഉ​പേ​ക്ഷി​ക്കു​കയു​യാ​യി​രു​ന്നു.

നേ​ര​ത്തെ അഞ്ജലിയുടെ മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ പൃ​ഥ്വി​രാ​ജ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. അ​ഞ്ജ​ലി​യു​ടെ സം​വി​ധാ​യി​ക​യാ​യു​ള്ള അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു മ​ഞ്ചാ​ടി​ക്കു​രു. ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു. തുടർന്ന് ദുൽഖർ നായകനായി എത്തിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിനു തിരക്കഥയെഴുതുകയും ചെയ്തു. അൻവർ റഷീദായിരുന്നു സംവിധാനം. ഇതിനു ശേഷം അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് വലിയ വിജയം നേടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.