ടിയാന്‍റെ മാസ് ട്രെയിലർ എത്തി
Monday, May 22, 2017 7:41 AM IST
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ ചിത്രമായ ടിയാന്‍റെ ഒഫീഷ്യൽ ട്രെയിലർ‌ പുറത്തിറങ്ങി. ആക്‌ഷനും സസ്പെൻസും നിറഞ്ഞ ടീസറിൽ പൃഥ്വിക്കും ഇന്ദ്രജിത്തിനുമൊപ്പം മുരളി ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും എത്തുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അദ്ഭുതങ്ങൾ മനുഷ്യനെ തേടിയെത്തുമ്പോൾ ഇതിഹാസങ്ങൾ ജന്മമെടുക്കുമെന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ.

നവാഗതനായ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിൽ അസ്‌ലൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുംഭമേളയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം അതീവരഹസ്യമായാണ് ചിത്രീകരിച്ചത്. ഗോപീസുന്ദര്‍ സംഗീതവും സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. റെഡ് റോസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഹനീഫ് മൊഹമ്മദാണ് നിര്‍മാണം. ഈദ് റിലീസായി ടിയാന്‍ തിയറ്ററുകളിലെത്തും.
https://www.youtube.com/embed/f9ym_s-CEmI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.