ത​ന്‍റെ കാ​ർ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ത​ട​യാൻ യു​വ​തിയുടെ സാഹസം; ഒടുവിൽ..
Sunday, May 28, 2017 3:59 AM IST
മി​ൽ​വോ​ക്കി സ്വ​ദേ​ശി​യാ​യ മെ​ലി​സ മ​രി​യ​ൻ എ​ന്നു പേ​രു​ള്ള ഒ​രു യു​വ​തി​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കാ​ര​ണം ഒ​രു ക​ള്ള​ൻ ത​ന്‍റെ കാ​റ് മോ​ഷ്ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം സാ​ഹ​സി​ക​മാ​യാ​ണ് ഇ​വ​ർ ത​ട​ഞ്ഞ​ത്. ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പ​ന്പി​ൽ കാ​റ് ക​യ​റ്റി​യി​ട്ട​പ്പോ​ഴാ​ണ് മ​റു​വ​ശ​ത്തു നി​ന്നും മ​റ്റൊ​രു കാ​ർ വ​ന്ന​ത്. എ​ന്നാ​ൽ ഇ​ത് അ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. ആ ​കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​യാ​ൾ മെ​ലീ​സ​യു​ടെ കാ​റി​ൽ ക​യ​റി സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് ത​ന്‍റെ കാ​റി​ൽ മ​റ്റാ​രോ ഉ​ണ്ടെ​ന്ന് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്.

ഉ​ട​ൻ ത​ന്നെ ഇ​വ​ർ മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി മോ​ഷ്ടാ​വി​ന് വ​ഴി കാ​ണാ​ൻ ക​ഴി​യാ​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ ചി​ല്ല് മ​റ​ച്ച് ഇ​രു​ന്നു. കാ​റി​ൽ നി​ന്നും ഇ​വ​രെ തെ​റി​പ്പി​ക്കാ​ൻ മോ​ഷ്ടാ​വ് ശ്ര​മി​ച്ച​ങ്കി​ലും അ​തു ന​ട​ന്നി​ല്ല. ഇ​തോ​ടെ പ​ണി പാ​ളി​യെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ ആ​ദ്യം വ​ന്ന കാ​റി​ൽ ക​യ​റി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ മെ​ലീ​സ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.