കാ​ല​യി​ലെ ജീ​പ്പ് ത​രാ​മോ​യെ​ന്ന് മ​ഹീ​ന്ദ്ര; മ​റു​പ​ടി​യു​മാ​യി ധ​നു​ഷ്
Wednesday, May 31, 2017 7:21 AM IST
സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന കാ​ല​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ഴ​യ ഥാ​ർ ജീ​പ്പി​ന്‍റെ മു​ക​ളി​ൽ ര​ജ​നി ഇ​രി​ക്കു​ന്ന​താ​യു​ള്ള ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ ​ജീ​പ്പ് ത​ങ്ങ​ൾ​ക്ക് ത​രു​മോ എ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര ചോ​ദി​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​നു​മാ​യ ധ​നു​ഷ്. വാ​ഹ​നം ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ​തി​നു ശേ​ഷം ന​ൽ​കാ​മെ​ന്നു​മാ​ണ് ധ​നു​ഷ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കൂ​ടി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജീ​പ്പ് ത​ങ്ങ​ളു​ടെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ത​രു​മോ എ​ന്നാ​യി​രു​ന്നു മ​ഹീ​ന്ദ്ര ക​ന്പ​നി ട്വി​റ്റ​റി​ലൂ​ടെ ചോ​ദി​ച്ച​ത്. ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ബാ​ലി​ക്കു ശേ​ഷം അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ഈ ​ത​വ​ണ​യും ര​ജ​നി എ​ത്തു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.