പോലീസ് താങ്ങായി; അമ്മ നഷ്ടപ്പെട്ട നാടോടിക്കുട്ടികൾ അക്ഷരമുറ്റത്തക്ക്
Thursday, June 8, 2017 2:54 AM IST
ഇ​രി​ട്ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​ടോ​ടി യു​വ​തി​യു​ടെ മ​ക്ക​ളാ​യ ആ​ര്യ​നും അ​മൃ​ത​യും അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത വി​ദ്യാ​ഭ്യാ​സ​വും താ​മ​സ​വും പോ​ലീ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ട്ട് ആ​രം​ഭി​ച്ചു.

പാ​ല​ക്കാ​ട്ടെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം കു​ട്ടി​ക​ളു​ടെ എ​ല്‍​കെ​ജി മു​ത​ല്‍ ഉ​ന്ന​ത​ത​ലം വ​രെ​യു​ള്ള പ​ഠ​നം സ്പോ​ണ്‍​സ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഈ ​സ്ഥാ​പ​നം അ​ന്ന് കേ​സ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​പ​ങ്കു വ​ഹി​ച്ച ഇ​പ്പോ​ഴ​ത്തെ ന്യൂ​മാ​ഹി എ​സ്ഐ എ​സ്. അ​ന്‍​ഷാ​ദി​ന്‍റെ ആ​വ​ശ്യം സ​ഫ​ല​മാ​ക്കു​ക​യാ​യി​രു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ കു​ട്ടി​ക​ളു​ടെ മു​ഴു​വ​ന്‍ ചെ​ല​വു​ക​ളും താ​മ​സ​വും ഈ ​സ്കൂ​ള്‍ ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ ജ​നു​വ​രി 15നാ​ണ് ഇ​രി​ട്ടി പ​ഴ​യ​പാ​ലം റോ​ഡി​ൽ ക​ര്‍​ണാ​ട​ക മാ​ണ്ഡ്യ സ്വ​ദേ​ശി​നി ശോ​ഭ (25 )യെ ​ക​ഴു​ത്തു ഞെ​രി​ച്ച് ബോ​ധം​കെ​ടു​ത്തി​യ ശേ​ഷം പൊ​ട്ട​ക്കി​ണ​റ്റി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ശോ​ഭ​യു​ടെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് തും​കൂ​ര്‍ സ്വ​ദേ​ശി മ​ഞ്ജു​നാ​ഥി (45)നെ ​ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശോ​ഭ​യു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ പ്ര​തി മ​ഞ്ജു​നാ​ഥ് ശോ​ഭ​യു​ടെ ആ​റു വ​യ​സു​ള്ള മ​ക​ന്‍ ആ​ര്യ​നെ​യും നാ​ലു വ​യ​സു​ള്ള മ​ക​ള്‍ അ​മൃ​ത​യെ​യും​കൂ​ട്ടി ഇ​രി​ട്ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​രു​തി​യ​തെ​ങ്കി​ലും പി​ന്നീ​ട് മും​ബൈ​യി​ല്‍​നി​ന്ന് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ഇ​രി​ട്ടി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ടു​ള്ള കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി കാ​വ്യ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ട്ടി​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന എ​സ്ഐ അ​ന്‍​ഷാ​ദ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ​ന്‍ യു​കെ​ജി​യി​ലും അ​മൃ​ത എ​ല്‍​കെ​ജി​യി​ലു​മാ​ണ് സി​ബി​എ​സ്ഇ സി​ല​ബ​സി​ല്‍ പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

അ​ന്‍​ഷാ​ദും ഭാ​ര്യ സു​ന​ന്ന​യും മ​ക​ന്‍ റോ​യ​ലും കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി ക​ണ്ട് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

സി.​ആ​ര്‍. സ​ന്തോ​ഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.