മോനേ, എനിക്ക് ആ വേഷം വേണം ; ലാലേട്ടന്‍റെ ചോദ്യത്തിൽ വണ്ടറടിച്ച് ജയസൂര്യ
Sunday, June 11, 2017 2:07 AM IST
മോനേ, എനിക്ക് ആ വേഷം വേണം. സാക്ഷാൽ ലാലേട്ടന്‍റെ ആ ചോദ്യത്തിനു മുന്നിൽ ജയസൂര്യ ഒരു നിമിഷം പകച്ചുനിന്നു. പിന്നെ നോക്കി, നന്പർ മാറിപ്പോയിട്ടില്ലല്ലോ എന്ന്. ലാലേട്ടൻ തന്നെയാണെന്ന് ഉറപ്പിച്ച ജയസൂര്യ സംഭവം വീട്ടിലെത്തിച്ചുതരാമെന്ന് മറുപടിയും പറഞ്ഞു.

ഫുക്രി എന്ന ചിത്രത്തിൽ ജയസൂര്യ ധരിച്ച കുർത്ത ഇഷ്ടപ്പെട്ട മോഹൻലാൽ‌ അതുപോലെയൊന്ന് തനിക്കും വേണമെന്ന് താരത്തോട് പറയുകയായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിത തന്നെയാണ് വേഷം ഡിസൈൻ‌ ചെയ്തത്. ലാലേട്ടൻ ആവശ്യപ്പെട്ടപോലെ വസ്ത്രം ഡിസൈൻ ചെയ്ത് ജയസൂര്യയും സരിതയും അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്ന് സമ്മാനിക്കുകയും ചെയ്തു. ജയസൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തന്നെപ്പോലെ ഒരു ഫാഷൻ ഡിസൈനർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നാണ് സരിത പറഞ്ഞതെന്നും ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.