അന്തരീക്ഷവായു ശുദ്ധീകരിക്കാനും യന്ത്രം!
Sunday, June 11, 2017 11:42 PM IST
അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍ ഡൈയോക്സൈ​ഡ് വാ​ത​കം സ്വീ​ക​രി​ച്ച് ശു​ദ്ധീ​ക​രി​ക്കു​ന്ന ജോ​ലി ഇ​തു​വ​രെ ചെ​യ്തി​രു​ന്ന​ത് വൃ​ക്ഷ​ല​താ​ദി​ക​ളാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ഴി​താ വൃ​ക്ഷ​ങ്ങ​ളു​ടെ ജോ​ലി ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു വൃ​ക്ഷ​മെ​ഷീ​ൻ ത​യാ​റാ​യി​രി​ക്കു​ന്നു! സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലു​ള്ള ക്ലൈം​വ​ർ​ക്സ് എ​ന്ന ക​ന്പ​നി​യാ​ണ് കാ​ർ​ബ​ണ്‍ ഡൈ​യോ​ക്സൈ​ഡ് വ​ലി​ച്ചെ​ടു​ക്കാ​ൻ ഭീ​മ​ൻ മെ​ഷീ​ൻ സൃ​ഷ്ടി​ച്ച​ത്. വ​ർ​ഷ​ത്തി​ൽ 900 ട​ണ്‍ വാ​ത​കം മെ​ഷീ​ൻ വ​ലി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ത് 200 കാ​റു​ക​ൾ പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​നു തു​ല്യ​മാ​ണ്.



ഇ​ത്ത​ര​ത്തി​ൽ മെ​ഷീ​നി​ൽ സം​ഭ​രി​ക്കു​ന്ന വാ​ത​കം ഗ്രീ​ൻ ഹൗ​സി​ലോ മ​റ്റു കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യോ ഉ​പ​യോ​ഗി​ക്കാ​നാ​കും. കാ​ർ​ബ​ണേ​റ്റ​ഡ് ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ൽ നി​റ​യ്ക്കാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും ഉ​യ​രു​ന്ന കാ​ർ​ബ​ണ്‍ മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ വ്യ​വ​സാ​യ ശാ​ല​ക​ളി​ലോ സ്ഥാ​പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​മ​ര​മെ​ഷീ​ന്‍റെ നി​ർ​മാ​ണം. ഇ​താ​ദ്യ​മാ​യ​ല്ല ക്ലൈം വ​ർ​ക്സ് മ​ലിനീ​ക​ര​ണ നി​യ​ന്ത്ര​ണ​ത്തി​നു​ത​കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ക​ന്പ​നി ത​യാ​റാ​ക്കി​യ സം​വി​ധാ​ന​വും ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.