ആയിരം വർഷം പഴക്കമുള്ള ശില തൊഴിച്ചു തെറിപ്പിച്ച് സഞ്ചാരി; ഒടുവിൽ
Monday, June 12, 2017 2:42 AM IST
ആയിരം വർഷം കൊണ്ട് രൂപപ്പെട്ട ശില നിമിഷനേരത്തിനുള്ളിൽ ഒരാൾ തൊഴിച്ചുതകർക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. സന്ദർശകർ ഇവിടം നോക്കിക്കാണുന്നതും ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതും വീഡിയോയിൽ കാണാം ഇതിനിടയിൽ ഒരാൾ നിലത്തുള്ള ശിലയിൽ മൂന്നു തവണ തൊഴിക്കുകയായിരുന്നു.

തൊഴിയുടെ ആഘാതത്തിൽ ശില തെറിക്കുന്പോൾ ഇയാൾ ഒപ്പമുണ്ടായിരുന്നയാളെ വിളിച്ചു കാണിച്ചു ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൈറലാകുകയായിരുന്നു. ഇയാൾക്കു വേണ്ടി പോലീസ് അന്വേഷണത്തിലാണ്. പിടികൂടിയാൽ 500 യുവാൻ പിഴയീടാക്കും.
https://www.youtube.com/embed/zNz3aFUNq2s
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.