പി​യാ​നോ​യു​ടെ ഒ​രു കീ ​അ​മ​ർ‌​ത്തി ലോ​ക റി​ക്കാ​ർ​ഡ്
Thursday, June 15, 2017 3:03 AM IST
പി​യാ​നോ വാ​യി​ച്ച് ഒ​രാ​ൾ ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡി​ൽ ക​യ​റി. സാ​ധാ​ര​ണ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വാ​ദ്യോ​പ​ക​ര​ണമീ​ട്ട​ലു​ക​ൾ ന​ട​ക്കു​ന്പോ​ൾ ഇ​ത് വെ​റും 60 സെ​ക്ക​ൻ​ഡു​ക​ൾ​കൊ​ണ്ട് അ​വ​സാ​നി​ച്ചു. പി​യാ​നോ​യി​ലെ ബി 7 ​കീ 60 സെ​ക്ക​ൻ​ഡി​ൽ 824 ത​വ​ണ അ​മ​ർ​ത്തി​യാ​ണ് ക​ക്ഷി ഗി​ന്ന​സ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച​ത്. ആ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​നാ​യ ഡൊ​മി​ഗോ​സ് ആ​ന്‍റോ​ണി​യോ ഗോ​മ​സാ​ണ് റി​ക്കാ​ർ​ഡി​നു​ട​മ.

നാ​ലു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ഗോ​മ​സി​ന് റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ര​ണ്ടു വി​ര​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കീ ​അ​മ​ർ​ത്തി​യ​ത്. 59 ത​വ​ണ കീ ​അ​മ​ർ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള റി​ക്കാ​ർ​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.