അവധിക്ക് കുട്ടികൾ പോയി; ഹെഡ്മാസ്റ്റർ സ്കൂൾ കോഴിഫാമാക്കി
Friday, June 16, 2017 4:57 AM IST
മ​ധ്യ​വേ​ന​ല​വ​ധി​യു​ടെ ര​ണ്ടു മാ​സം വെ​റു​തേ സ്കൂ​ൾ പൂ​ട്ടി​യി​ടേ​ണ്ടെ​ന്നു വി​ചാ​രി​ച്ചാ​കും, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ക്ലാ​സ് മു​റി​ക​ൾ കോ​ഴി ഫാ​മാ​ക്കി മാ​റ്റിയത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​ർ​ശ​ൻ​പു​ർ എ​ന്ന ഗ്രാ​മ​ത്തി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​മു​ഖ്യ​നു​മാ​യി ചേ​ർ​ന്നാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ ക്ലാ​സ് മു​റി​ക​ളി​ൽ കോ​ഴി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത്. സ്കൂ​ളി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റു വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളേ​യും പാ​ർ​പ്പി​ച്ചി​രു​ന്നു.

ഏ​താ​യാ​ലും ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​റി​ഞ്ഞ​തോ​ടെ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ കൈ​യോ​ടെ എ​ഴു​തിന​ൽ​കി. കോ​ഴി​ക​ളെ​യും മ​റ്റു മൃ​ഗ​ങ്ങ​ളേ​യും എ​ത്ര​യും വേ​ഗം സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നു മാ​റ്റാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
മെ​യ് 21നാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി സ്കൂ​ൾ അ​ട​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​ിറ്റി​യി​ലെ അം​ഗ​മാ​യി​രു​ന്ന ഗ്രാ​മ​മു​ഖ്യ​നെ​യാ​ണ് താ​ക്കോ​ൽ ഏ​ല്പി​ച്ചി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ സ്വാ​ധീ​നി​ച്ച് ഹെ​ഡ്മാ​സ്റ്റ​ർ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു അ​ധ്യാ​പ​ക​നും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ട്. സം​ഭ​വം വി​വാ​ദ​മായ​തോ​ടെ ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.