അമിതവേഗത്തിൽ പോകുന്ന ട്രക്ക് പിടികൂടാൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് പോ​ലീ​സു​കാര​ൻ
Friday, June 16, 2017 5:48 AM IST
സ്വ​ന്തം ജീ​വ​ൻ പോ​ലും തൃ​ണ​വ​ത്ക്ക​രി​ച്ച് ജോ​ലി ചെ​യു​ന്ന​വ​രാ​ണ് ഓ​രോ പോ​ലീ​സു​കാ​ര​നും. ഒ​രാ​ളെ ഇ​ടി​ച്ചി​ട്ടു നിർത്താതെ പോ​യ ട്ര​ക്ക് പിടികൂടാൻ ഒ​രു പോ​ലീ​സു​കാ​ര​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലാ​ണ് നാടകീയമായ ​സം​ഭ​വം അരങ്ങേറിയത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഒ​രാ​ളെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട് ഒ​രു വി​ധ​ത്തി​ൽ ട്ര​ക്കി​ൽ ക​യ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​ന​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി തൂ​ങ്ങി കി​ട​ന്ന് ട്ര​ക്ക് നി​ർ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​നം പി​ടി​യി​ലാ​യ​ന്നു മ​ന​സി​ലാ​യ ഡ്രൈ​വ​ർ ലോ​റി നി​ർ​ത്തി കീഴടങ്ങി. പു​റ​കേ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈറലാകുകയായിരുന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.