തൂക്കുപാ​ലം ത​ക​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ നദിയിൽ വീണു; പേ​ടി​പ്പെ​ടു​ത്തു​ന്ന വീഡിയോ
Friday, June 16, 2017 6:03 AM IST
പാ​ലം ത​ക​ർ​ന്നു വീ​ഴു​ന്ന രം​ഗ​ങ്ങ​ൾ സി​നി​മ​യി​ൽ കൂ​ടി മി​ക്ക​വ​രും ക​ണ്ടി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ശ​രി​ക്കും അ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ന്നാ​ലോ? ഇ​ക്വ​ഡോ​റി​ലെ തൊ​സാ​ഗു​വാ എ​ന്ന സ്ഥ​ല​ത്താ​ണ് പേ​ടി​പ്പെ​ടു​ത്തു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് കു​ടും​ബാംഗങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഒ​രു പു​ഴ​യ്ക്കു കു​റു​കേ​യു​ള്ള തൂക്കുപാ​ല​ത്തി​ലൂ​ടെ ക​ട​ന്നുപോ​യ​ത്. പെ​ട്ടെന്ന് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ പാ​ല​ത്തി​ൽ നി​ന്നും എ​ല്ലാ​വ​രും പു​ഴ​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഈ ​പാ​ല​ത്തി​ന് 10 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ പ്ര​ദേ​ശ​വാസി​ക​ളാ​ണ് എ​ല്ലാ​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യുക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.