അമ്മയോടുള്ള സ്നേഹപ്രവൃത്തി കൊണ്ട് താരമായി ചൈനീസ് ബാലൻ
Friday, June 16, 2017 6:15 AM IST
ഈ ​മ​ക​ന് ജന്മം ​ന​ൽ​കി​യ​തി​ൽ അ​മ്മ​യ്ക്ക് അ​ഭി​മാ​നി​ക്കാം. കാ​ര​ണം മ​ക​ന്‍റെ സ്നേഹപ്ര​വൃ​ത്തി​യി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ നെ​റുക​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​ര​മ്മ. ചൈ​ന​യി​ലെ ഒ​രു മെ​ട്രോ ട്രെ​യി​നി​ൽ ചാ​രിയി​രു​ന്നു​റ​ങ്ങു​ന്ന അ​മ്മ​യു​ടെ ത​ല ക​ന്പി​യി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ മ​ക​ൻ ത​ന്‍റെ കൈ​യു​പ​യോ​ഗി​ക്കു​ന്ന ചി​ത്ര​മാ​ണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മകന്‍റെ കൈ ​ത​ല​യി​ണ​ക്ക് പ​ക​ര​മാ​യ​പ്പോ​ൾ അ​മ്മ ഒ​ന്നു​മ​റി​യാ​തെ ഉ​റ​ക്കം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​രുകൈ​ക​ളി​ലും ഭാ​ര​മു​ള്ള സ​ഞ്ചി​യു​ണ്ടാ​യി​രു​ന്നി​ട്ടും ട്രെ​യി​നി​ൽ കൈ​ക്കു​ഞ്ഞു​മാ​യി ക​യ​റി​വ​ന്ന മ​റ്റൊ​രു അ​മ്മ​യ്ക്കി​രി​ക്കാ​ൻ ഈ ​ബാ​ല​ൻ ത​ന്‍റെ സീ​റ്റ് ഒ​ഴി​ഞ്ഞു കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഈ ​കു​ട്ടി​യു​ടെ മാ​തൃ​സ്നേ​ഹം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ കൂ​ടി ക​ണ്ട ലോ​കം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കൊ​ണ്ട് അ​വ​നെ മൂ​ടു​ക​യാ​ണ്. അ​വ​നെ​പ്പോ​ലെ ന​ല്ല സ്വ​ഭാ​വ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ മ​ക​നാ​യി ല​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ​യൊ​ക്കെ ആ​ഗ്ര​ഹം. ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​കു​ട്ടി​യും അ​മ്മ​യും ആ​രാ​ണ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.