ഉണ്ണിയുടെ "പ്ര​തി പൂ​വ​ൻ​കോ​ഴി’ വരുന്നു
Saturday, June 17, 2017 10:51 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "ഒ​രു ഭ​യ​ങ്ക​ര കാ​മു​ക​ൻ’ എ​ന്ന ചി​ത്ര​ത്തി​നു മു​ൻ​പ് മ​റ്റൊ​രു മി​ക​ച്ച തി​ര​ക്ക​ഥ​യു​മാ​യി ഉ​ണ്ണി ആ​ർ എ​ത്തു​ന്നു. "പ്ര​തി പൂ​വ​ൻ​കോ​ഴി’ എ​ന്നാ​ണു സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഉ​ണ്ണി ആ​റിന്‍റേതാ​ണ്.

"നീ ​കോ ഞാ ​ചാ’, ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന "ല​വ​കു​ശ’ എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ ഗി​രീ​ഷ് മ​നോ ആ​ണ് "പ്ര​തി പൂ​വ​ൻ​കോ​ഴി’ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും പു​തു​മു​ഖ​ങ്ങ​ളാ​കും സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക എ​ന്നാ​ണു സൂ​ച​ന.

മു​ല്ല, പു​ള്ളിപ്പു​ലികളും ആ​ട്ടി​ൻ​കു​ട്ടി​യും, ചാ​ർ​ലി എ​ന്നീ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​യ ഷെ​ബി​ൻ ബ​ക്ക​ർ ഈ ​സി​നി​മ നി​ർ​മി​ക്കും. ഈ ​സി​നി​മ​യ്ക്കു​ശേ​ഷം ഷെ​ബി​ൻ ബെ​ക്ക​ർ ത​ന്നെ നി​ർ​മി​ക്കു​ന്ന ലാ​ൽ ജോ​സ് - ദു​ൽ​ഖ​ർ ചി​ത്ര​മാ​ണ് ഉ​ണ്ണി ആ​റി​ന്‍റെ പു​തി​യ പ്രോജക്ട്. ഉ​ണ്ണി ആ​ർ എ​ഴു​തി​യ ഇ​തേ പേ​രി​ലു​ള​ള ക​ഥ​യു​ടെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് ഒ​രു ഭ​യ​ങ്ക​ര കാ​മു​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.