തനിക്കു കിട്ടുന്ന ഭക്ഷണം പാതി മാത്രം കഴിക്കുന്ന നായ; കാരണമറിഞ്ഞാൽ കണ്ണുനിറയും
Sunday, June 18, 2017 2:03 AM IST
നാ​യ​ക​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് കു​ക്കി എ​ന്ന പെ​ണ്‍ നാ​യ​യു​ടെ ക​ര​ള​ലി​യി​പ്പി​ക്കും ക​ഥ. കാ​ര​ണം വ​ള​രെ നാ​ളു​ക​ൾ​ക്കു മു​ന്പേ ത​ന്നി​ൽ നി​ന്ന​ക​ന്നു പോ​യ കൂ​ട്ടു​കാ​ര​ന്‍റെ ഓ​ർ​മ​യി​ൽ അ​വ​ൾ ഇ​പ്പോ​ഴും ജീ​വി​ക്കു​ക​യാ​ണ്. അ​വ​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഈ ​ലോ​ക​ത്തി​ൽ നി​ന്നും അ​കാ​ല​ച​ര​മ​മ​ട​ഞ്ഞ കൂ​ട്ടു​കാ​ര​നാ​യി മാ​റ്റി​വ​ച്ചാ​ണ് അ​വ​ൾ ത​ന്‍റെ സ്നേ​ഹം ഈ ​ലോ​ക​ത്തി​നു മു​ന്പി​ൽ വെ​ളി​പ്പ​ടു​ത്തി​യ​ത്.

ത​നി​ക്ക് ല​ഭി​ക്കു​ന്ന​ത് എ​ത്ര രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ലും അ​വ​ൾ അ​തി​ന്‍റെ പ​കു​തി മാ​ത്ര​മേ ക​ഴി​ക്കു​ക​യു​ള്ളു. സം​ഭ​വം അ​ന്വേ​ഷി​ച്ച​റി​ഞ്ഞ ഉ​ട​മ ക​ഥ കേ​ട്ട് ക​ര​ഞ്ഞു പോ​യി. ലാബ്രഡോർ ഇ​ന​ത്തി​ൽ പെ​ട്ട കു​ക്കി​യു​ടെ ആ​ണ്‍ സു​ഹൃ​ത്താ​യി​രു​ന്നു ഇ​തേ ഇ​ന​ത്തി​ൽ പെ​ട്ട സ്റ്റി​ട്ച്ച് എ​ന്ന നാ​യ. ഇ​രു​വ​ർ​ക്കും ഉ​ട​മ ഒ​രു പാ​ത്ര​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. ത​നി​ക്ക് എ​ത്ര പ്രി​യ​പെ​ട്ട ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ലും സ്റ്റി​ട്ച്ച് ആ​ദ്യം കു​ക്കി​യെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​മാ​യി​രു​ന്നു. കു​ക്കി​യാ​ക​ട്ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​കു​തി ത​ന്‍റെ കൂ​ട്ടു​കാ​ര​നാ​യി മാ​റ്റി​വ​യ്ക്കു​ക​യും ചെ​യും.

പ​ക്ഷെ കു​റ​ച്ചു കാ​ല​ങ്ങ​ൾ​ക്കു മു​ന്പ് കു​ക്കി​യെ ഒ​റ്റ​യ്ക്കാ​ക്കി സ്റ്റി​ട്ച്ച് ഈ ​ലോ​ക​ത്തി​ൽ നി​ന്നും യാ​ത്ര​യാ​യി. ഇ​തി​ൽ കു​ക്കി​ക്ക് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ൾ അ​ത് പു​റ​മേ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ല്ലാ​ദി​വ​സ​വും ഉ​ട​മ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​വ​ൾ ത​ന്‍റെ കൂ​ട്ടു​കാ​ര​നാ​യി മാ​റ്റി വ​യ്ക്കു​മാ​യി​രു​ന്നു. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് കു​ക്കി ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​കു​തി മാ​റ്റി വ​യ്ക്കു​ന്ന​ത് ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. കാ​ര്യം മ​ന​സി​ലാ​ക്കി​യ അ​ദ്ദേഹം ഒ​രു ചി​ത്രം കു​റി​പ്പോ​ടെ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യു​ക​യാ​യി​രു​ന്നു. ചി​ത്രം വൈ​റ​ലാ​യി മാ​റു​ക​യും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.