ഇതൊക്കെ നിസാരം..! യോഗാദിനത്തിൽ വൈറലായി ലാലേട്ടന്‍റെ അഭ്യാസം
Wednesday, June 21, 2017 4:01 AM IST
മോഹൻലാലിന്‍റെ മെയ്‌വഴക്കം പ്രസിദ്ധമാണ്. അടുത്തിറങ്ങിയ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ അത് ശരിവയ്ക്കുന്നുമുണ്ട്. അൻപത്തിയാറാം വയസിലും തനിക്ക് അസാധ്യ മെയ്‌വഴക്കമുണ്ടെന്ന് തെളിയിക്കുന്ന പുതിയൊരു ചിത്രവുമായാണ് താരം യോഗാദിനത്തിൽ എത്തിയിരിക്കുന്നത്.

ശീർഷാസനത്തിൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്ക് പേജിലാണ് താരം പോസ്റ്റ് ചെയ്തത്. മനസും ശരീരവും ഉണർത്താൻ യോഗ പരിശീലിക്കാനും അദ്ദേഹം പറയുന്നു. ഇതിനു കമന്‍റുകളുമായി ആയിരക്കണക്കിന് ആരാധകർ എത്തുകയും ചെയ്തു. 22 വയസ് ആയ തനിക്ക് പോലും ഇത് പോലെ ചെയ്യാൻ പറ്റില്ലെന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തത്. ഇതിനു മുമ്പും മോഹൻലാൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.