ഒരു പായയിലുറങ്ങി കാട്ടിലെ അനാഥർ
Friday, June 23, 2017 3:24 AM IST
വി​വി​ധ ഇ​ന​ത്തി​ൽ പെ​ട്ട മൃ​ഗ​ങ്ങ​ളെ​ല്ലാം പ​ര​സ്പ​രം സ്നേ​ഹി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കാ​തെ ജീ​വി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ന​മ്മ​ൾ സി​നി​മ​യി​ൽ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ത്യ ജീ​വി​ത​ത്തി​ൽ ന​ട​ന്നാ​ലോ? അ​ങ്ങ​നെ ചി​ന്തി​ക്കു​ന്പോ​ൾ ത​ന്നെ മ​ന​സി​ലൊ​രു കു​ളി​രാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അനാഥരായ മാ​ൻ, പൂ​ച്ചക്കു​ഞ്ഞു​ങ്ങ​ൾ, അ​മേ​രി​ക്ക​യി​ൽ കാ​ണ​പ്പെ​ട്ടു​വ​രു​ന്ന ഒ​രി​നം ജീ​വി​യാ​യ സ​ങ്ക്സ്, റാക്കൂൺ എ​ന്നി​വ​രെ​ല്ലാം ഒ​രു ക​ട്ടി​ലി​ൽ ഒ​രു​മി​ച്ചി​രു​ന്നു ക​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഒ​ക്ക​ല​ഹാ​മ​യി​ലു​ള്ള ഹോ​ക്കാ​ടൗ​ണി​ലു​ള്ള പെ​റ്റിം​ഗ് സൂ​വി​ലാ​ണ് ഈ ​ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. റ്റാ​മി വി​ർ​ജി​ൻ എ​ന്ന​യാ​ൾ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 65 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ഈ ​മൃ​ഗ​ങ്ങ​ൾ പൂ​ർ​ണ ആ​രോ​ഗ്യം പ്രാ​പി​ച്ചു ക​ഴി​യു​ന്പോ​ൾ കാ​ട്ടി​ലേ​ക്ക് ഇ​വ​രെ വി​ടു​മെ​ന്നാ​ണ് മൃഗശാല ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.