കുളി ആഘോഷമാക്കി ഗോറില്ല; വീഡിയോ വൈറൽ
Monday, June 26, 2017 7:03 AM IST
വീ​ട്ടി​ലെ വെ​ള്ളം നി​റ​ച്ച പാ​ത്ര​ത്തി​നു​ള്ളി​ൽ ക​യ​റി​യി​രു​ന്നു കൊ​ച്ചു കു​ട്ടി​ക​ൾ ക​ളി​ച്ചു ര​സി​ക്കു​ന്ന രം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ലു​ണ്ട്. അ​ത്ത​ര​ത്തി​ൽ മൃ​ഗ​ശാ​ല​യി​ലെ വെ​ള്ളം നി​റ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ത്ത​നു​ള്ളി​ൽ ക​യ​റി​യി​രു​ന്നു ഒ​രു ഗോ​റി​ല്ല ക​ളി​ച്ചു​ല്ല​സി​ക്കു​ന്ന ര​സ​ക​ര​മാ​യി രം​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ടെ​ക്സ​സി​ലെ ഡാളസ് മൃ​ഗ​ശാ​ല​യി​ലെ 14 വ​യ​സു​കാ​ര​നാ​യ സോ​ള എ​ന്ന ഗോറി​ല്ല​യാ​ണ് ത​ന്‍റെ ര​സ​ക​ര​മാ​യ നൃ​ത്ത​ത്തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന​ത്. മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ച്ച ഒ​രാ​ൾ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. അഞ്ചുല​ക്ഷം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ൽ നൃ​ത്തം ചെ​യ്ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ സോ​ള ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു.
https://www.youtube.com/embed/XfS5kBGBh00
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.