ഗു​ജ​റാ​ത്തി​ൽ യേ​ശു​വി​ന്‍റെ ചി​ത്ര​മു​ള്ള ചെ​രി​പ്പ്..? ന​വ​മാ​ധ്യ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ...
Friday, July 7, 2017 4:21 AM IST
ഗു​ജ​റാ​ത്തി​ൽ ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ച്ച​തി​ൽ ദു​രൂ​ഹ​ത. യേ​ശു​വി​ന്‍റെ​യും മാ​താ​വി​ന്‍റെ​യും ചി​ത്ര​മു​ള്ള ചെ​രി​പ്പു​ക​ൾ സൗ​ജ​ന്യ​മാ​യി ഗു​ജ​റാ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന പ്ര​ച​ര​ണ​മാ​യി​രു​ന്നു ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ​യാ​യി​രു​ന്നു വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ.



സം​ഭ​വ​ത്തി​നു പി​ന്നി​ലെ സ്ഥാ​പി​ത താ​ത്പ​ര്യം മ​ന​സി​ലാ​ക്കാ​തെ പ​ല​രും ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ്, ട്വി​റ്റ​ർ തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു. മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ ബോ​ധ​പൂ​ർ​വം ചെ​യ്ത കാ​ര്യ​മാ​ണി​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

ഗു​ജ​റാ​ത്തി​ൽ ഇ​ത്ത​ര​മൊ​രു കാ​ര്യം ന​ട​ക്കു​ന്നു​വെ​ന്ന പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ലെ ത​ല​ച്ചോ​ർ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ചെ​രി​പ്പു​ക​ളു​ടെ ചി​ത്രം വ​ച്ചാ​ണ് ഗു​ജ​റാ​ത്തി​നെ​തി​രേ ക​ള്ള പ്ര​ച​ര​ണം ന​ട​ന്ന​ത്. താ​യ്‌ല​ൻ​ഡി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ചെ​രി​പ്പു​ക​ൾ വി​ൽ​പ്പ​ന​യ്ക്ക് വ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഗു​ജ​റാ​ത്തി​ന്‍റെ പേ​രി​ൽ സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ പ്ര​ച​രി​പ്പി​ച്ച​ത്.




മ​ധ്യ​പ്ര​ദേ​ശി​ൽ ക്രൈ​സ്ത​വ ദേ​വ​ല​യ​ത്തി​ൽ പോ​യ പെ​ണ്‍​കു​ട്ടി​യെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ തെ​രു​വി​ലി​ട്ട് മ​ർ​ദ്ദി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം തീ​കൊ​ളു​ത്തി കൊ​ന്നു​വെ​ന്ന വ്യാ​ജ പ്ര​ച​ര​ണ​വും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് ഇ​ത് പ്ര​ച​രി​ച്ച​ത്. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ്വാ​ട്ടി​മാ​ല​യി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ളു​ക​ൾ പെ​ണ്‍​കു​ട്ടി​യെ തെ​രു​വി​ൽ ക​ത്തി​ച്ച സം​ഭ​വ​ത്തി​ലെ വീ​ഡി​യോ​യാ​യി​രു​ന്നു മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ വ്യാ​ജ പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.