ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Friday, July 7, 2017 5:11 AM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ചു. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന ചി​ത്രം ശ്യാ​മ​പ്ര​സാ​ദാ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 15 ദി​വ​സ​മാ​ണു തൃ​ഷ ത​ന്‍റെ മ​ല​യാ​ള ചി​ത്ര​ത്തി​നാ​യി മാ​റ്റിവച്ചി​ട്ടു​ള്ള​ത്.

സി​നി​മ​യു​ടെ പൂ​ജ വ്യാഴാഴ്ചയായിരുന്നു. തൃ​ഷ​യും നി​വി​ൻ പോ​ളി​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളെ​ല്ലാം നി​മി​ഷനേ​രം കൊ​ണ്ടാ​ണു വൈ​റ​ലാ​വു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ ഇ​തു​വ​രെ​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.