നീ​ല​ഗി​രി കാ​ടി​ന്‍റെ സു​ര​ക്ഷി​ത വ​ല​യ​ത്തി​ൽ അപൂർവ വെ​ള്ള​ക്ക​ടു​വ
Friday, July 7, 2017 7:28 AM IST
അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ബം​ഗാ​ൾ വെള്ളക്കടു​വ​ക​ളെ നീ​ല​ഗി​രി​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളു​രു സ്വ​ദേ​ശി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ നി​ല​ഞ്ജ​ൻ റേ​യു​ടെ കാ​മ​റ ക​ണ്ണു​ക​ളി​ലാ​ണ് ഈ ​അ​ത്ഭു​തം ക​ണ്ടെ​ത്തി​യ​ത്. പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം വ​നം വ​കു​പ്പി​നും ക​ടു​വ ഗ​വേ​ഷ​ക​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. മു​ൻ​പ് ബം​ഗാ​ൾ, ബീ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ള്ളക്കടു​വ​ക​ളെ ക​ണ്ടി​ട്ടു​ള്ള​ത്. ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ ജ​നി​ത​ക വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് വെ​ള്ള​ക്ക​ടു​വ​ക​ളു​ടെ ജ​ന​ന​ത്തി​നു കാ​ര​ണം.

നീ​ല​ഗി​രി കാ​ടി​നു​ള്ളി​ൽ കൂ​ടി ഗൈ​ഡി​നൊ​പ്പ​മു​ള്ള യാ​ത്ര​യി​ലാ​ണ് അ​ദ്ദേ​ഹം വെ​ള്ളക്ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ളു​ത്ത നി​റ​ത്തി​ൽ ത​വി​ട്ടു പു​ള്ളി​ക​ളു​ള്ള ക​ടു​വ​യാ​ണി​തെ​ന്നാ​ണ് റേ ​പ​റ​യു​ന്ന​ത്. 1980ൽ ​രാ​ജ​സ്ഥാ​നി​ലെ ര​ണ്‍​ഥം ഫോ​ർ വ​ന​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി വെ​ള്ള​ക്ക​ടു​വ​യെ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.