പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്
Saturday, July 8, 2017 8:07 AM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് അ​ഭി​ന​യരം​ഗ​ത്തേക്കു വ​ന്ന​തി​നു പി​ന്നാ​ലെ, ലാ​ലി​ന്‍റെ ആ​ത്മസു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ൾ ക​ല്യാ​ണി​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണു ക​ല്യാ​ണി വെള്ളിത്തിരയിലേക്കു കട ന്നുവരുന്നത്.

ചി​ത്ര​ത്തി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ൽ അ​ക്കിനേ​നി​യാ​ണു നാ​യ​ക​ൻ. വി​ക്രം കു​മാ​റാ​ണു സംവിധാ യകൻ. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണു ക​ല്യാ​ണി ന്യൂ​യോ​ർ​ക്കി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​ തിരിച്ചെത്തിയത്. വി​ക്ര​മും ന​യ​ൻ​താ​ര​യും അ​ഭി​ന​യി​ച്ച ഇ​രു​മു​ഖ​ന്‍റെ സ​ഹ​സം​വി​ധാ​യി​ക​യാ​യി​രു​ന്നു ക​ല്യാ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.