സൈ​ക്കി​ൾ റി​ക്ഷ​കൊ​ണ്ടൊ​രു സ്റ്റ​ണ്ടിം​ഗ്; പിന്നെ സംഭവിച്ചത്
Saturday, July 8, 2017 8:29 AM IST
വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത് പുതിയ സംഭവമൊന്നുമല്ല. പ​ക്ഷെ സൈ​ക്കി​ൾ റി​ക്ഷ ഉ​പ​യോ​ഗി​ച്ച് സ്റ്റ​ണ്ട് ചെ​യ്യു​ന്ന കാ​ഴ്ച ഇ​താ​ദ്യ​മാ​യി​രി​ക്കും. ഇ​ദ്ദേ​ഹം സ്റ്റ​ണ്ട് ചെ​യ്ത​ത് മ​നോ​ഹ​ര​മാ​യി​ട്ടാ​ണെ​ങ്കി​ലും സൈ​ക്കി​ൾ റി​ക്ഷ പോ​യി നി​ന്ന​ത് സ​മീ​പം പാ​ർ​ക്ക് ചെ​യ്യ്തി​രു​ന്ന ഒ​രു കാ​റി​ന്‍റെ മു​ക​ളി​ലാ​യി​രു​ന്നു. ചൈ​ന​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രാ​ൾ സൈ​ക്കി​ൾ റി​ക്ഷ​യു​മാ​യി പാ​ഞ്ഞു വ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. വ​രു​ന്ന വ​ര​വി​ൽ ഇ​യാ​ൾ റി​ക്ഷ​ വെ​ട്ടി​ക്കു​ന്പോ​ൾ റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം ഉ​യ​ർ​ന്ന് ചെ​ന്നി​രി​ക്കു​ന്ന​ത് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്ത ഒ​രു കാ​റി​ന്‍റെ മു​ക​ളി​ലാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ റി​ക്ഷ​യി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. മൂ​ന്നു മി​ല്യ​ണ്‍ ത​വ​ണ​യാ​ണ് ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.