പാ​റ​യി​ടു​ക്കി​ലേ​ക്ക് 84 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ചാ​ട്ടം: യു​വ​തി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, July 10, 2017 5:34 AM IST
സാ​ഹ​സി​ക​ത ചി​ല​ർ​ക്കൊ​രു ഹ​ര​മാ​ണ്. എ​ത്ര ചെ​യ്താ​ലും മ​തി​യാ​കാ​ത്ത ഒ​രു ത​രം ല​ഹ​രി. പ​ക്ഷെ ഇ​ത്ത​ര​ത്തി​ൽ സാ​ഹ​സി​ക​ത കാ​ണി​ക്കു​ന്പോ​ൾ ചി​ല​ർ​ക്കെ​ല്ലാം സ്വ​ന്തം ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു പേ​ടി​പ്പെ​ടു​ത്തു​ന്ന സാ​ഹ​സി​ക​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. കൊ​ള​റാ​ഡോ​യി​ലെ ഡെ​ൻ​വ​റി​ലു​ള്ള റി​ച്ചി റേ​ച്ച​ൽ എ​ന്ന​യാ​ൾ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. 84 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ഒ​രു യു​വ​തി താ​ഴേ​ക്കു​ള്ള കു​ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

കു​ള​ത്തി​നു സ​മീ​പം നി​റ​യെ പാ​റ​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും ഭാ​ഗ്യ​ത്തി​നാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​വ​രു​ടെ മൂ​ക്കി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സ​മീ​പം നി​ന്ന​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.