പോലീസ് ബൈക്കും തൊപ്പിയും അടിച്ചുമാറ്റി മദ്യപന്‍റെ വിളയാട്ടം, പിന്നാലെ പോലീസ്
Wednesday, July 12, 2017 5:39 AM IST
മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ ആ​ളു​ക​ൾ ചെ​യ്യു​ന്ന​ത് പു​തു​മ​യ​ല്ല. എ​ന്നാ​ൽ ബം​ഗ​ളു​രു​വി​ൽ മ​ദ്യ​പി​ച്ച ഒ​രാ​ൾ ചെ​യ്ത​ സാഹസം ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് സോഷ്യൽ മീഡിയ. ബോ​ധ​മി​ല്ലാ​തെ ഇയാൾ ന​ഗ​ര​ത്തി​ൽ കൂ​ടി ക​റ​ങ്ങി ന​ട​ന്ന​ത് പോ​ലീ​സ് ബൈ​ക്കി​ൽ പോ​ലീ​സി​ന്‍റെ തൊ​പ്പി​യും അ​ണി​ഞ്ഞാ​യി​രു​ന്നു. വ​ള​രെ നി​സം​ഗ​ഭാ​വ​ത്തി​ൽ ചി​രി​ച്ചു​കൊ​ണ്ട് ന​ഗ​ര​ത്തി​ൽ കൂ​ടി ഇ​ദ്ദേ​ഹം ക​റ​ങ്ങി ന​ട​ക്കു​ന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു ക​ഴി​ഞ്ഞ​പ്പോൾ പിന്നാലെയെത്തിയ ‍യഥാർഥ പോലീസ് ഇയാളെ പിടികൂടി. അ​പ്പോ​ഴും താ​ൻ ചെ​യ്ത തെ​റ്റി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കാ​തെ അയാൾ ചി​രി​ച്ചുകൊണ്ടിരിക്കു​ക​യാ​യി​രു​ന്നു. സ​മീ​പം യാ​ത്ര ചെ​യ്ത​വ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.
https://www.youtube.com/embed/nXVyn5fcSRg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.