കൈ​വി​ല​ങ്ങ​ണി​ഞ്ഞ് കാ​മു​കി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന; വീ​ഡി​യോ വൈ​റ​ൽ
Wednesday, July 12, 2017 5:59 AM IST
ആ​ർ​ക്കും ആ​രോ​ടും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും തോ​ന്നാ​വു​ന്ന പ​രി​ശു​ദ്ധ​മാ​യ വി​കാ​ര​മാ​ണ് പ്ര​ണ​യം. മാ​ത്ര​മ​ല്ല സ്നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​വാ​ൻ ആ​ളു​ക​ൾ വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രാ​ൾ ത​ന്‍റെ പ്ര​ണ​യി​നി​യെ ജീ​വി​ത​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച സം​ഭ​വം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സിനിമയിലേതുപോലെ പൂ​ന്തോ​ട്ട​ത്തി​ന്‍റെ ന​ടു​വി​ൽ വ​ച്ചാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം വി​വാ​ഹാ​ഭ്യ​ർഥന ന​ട​ത്തി​യ​ത്. പോ​ലീ​സ് കാ​വ​ലി​ൽ കൈ​വി​ല​ങ്ങ​ണി​ഞ്ഞാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ണ​യി​നി​യെ അ​റി​യി​ച്ച​ത്. ഈ ​മാ​സം നാ​ലി​നാ​ണ് അ​മേ​രി​ക്ക​യി​ലെ ഒ​ക്‌ല​ഹോ​മ സ്വ​ദേ​ശി​യാ​യ ബ്രണ്ടൻ തോം​സ​ണി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്ത​ത്. ആ​റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​ഞ്ഞ​തി​നാ​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​നാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ​ത്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ കാ​മു​കി ലെ​ൻ​ഡ്രി​യ കീത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന നടത്താൻ ബ്രണ്ടൻ പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായതോടെ തന്നെ കൊണ്ടുപോകുന്നതിനു മുമ്പ് വിവാഹാഭ്യർഥന നടത്താന്‌ അദ്ദേ​ഹം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് അ​നു​വാ​ദം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സ​മീ​പം നി​ന്ന ലെ​ൻ​ഡ്രി​യ​യോ​ട് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ ബ്രണ്ടൻ വി​വാ​ഹാ​ഭ്യ​ർഥ​ന ന​ട​ത്തി. ലെ​ൻ​ഡ്രി​യ ഈ ​അ​ഭ്യ​ർ​ഥ​ന സ​ന്തോ​ഷ​പൂ​ർ​വം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​അപൂർവ രം​ഗ​ങ്ങ​ൾ ക​ണ്ട് ഇ​രു​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
https://www.youtube.com/embed/29AIZTQgL0E
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.