പ​മ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിനു തീപിടിച്ചു; പേ​ടിപ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, July 12, 2017 7:00 AM IST
വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​കു​ന്ന​ത് സ​മീ​പം നി​ൽ​ക്കു​ന്ന​വ​രു​ടെ മ​നഃശ​ക്തി​യെ ആ​ശ്ര​യി​ച്ചാ​ണ്. ഇ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ടു​ത്തി​ടെ ഒ​രു പെ​ട്രോ​ൾ പമ്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തി​യ കാ​റി​നു തീ​പി​ടി​ച്ച സം​ഭ​വം. സൗ​ദിയി​ൽ നിന്നാണ് പേ​ടി​പ്പ​ടു​ത്തു​ന്ന ഈ ദൃ​ശ്യ​ങ്ങ​ൾ.

പെ​ട്രോ​ൾ പ​ന്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ കാ​റു​ക​ൾ എ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് മു​ന്നിൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ അ​ടിയിൽനി​ന്നും വെളിച്ചംക​ണ്ട് പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​വി​ടേ​ക്ക് നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. തീ ​ജ്വാ​ല​ക​ൾ പു​റ​ത്തേ​ക്ക് വ​രു​ന്പോ​ൾ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി.

പിന്നീട് കാറിൽ മുഴുവനായി തീപടരുകയായിരുന്നു. ഉ​ട​ൻതന്നെ ധൈര്യം സംഭരിച്ച് ​ജീ​വ​ന​ക്കാ​ർ എ​ല്ലാ​വ​രും ചേർന്ന് തീയ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. മു​ന്നിൽ ക​ണ്ട വ​ലി​യ അ​പ​ക​ട​ത്തെ ധൈ​ര്യം കൈ​വി​ടാ​തെ ജീ​വ​ന​ക്കാ​ർ ധീ​ര​മാ​യി അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഇ​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​കെ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. അ​പ​ക​ടം ഉ​ണ്ടാ​കു​ന്പോ​ൾ ഓ​ടി​യൊ​ളി​ക്കാ​തെ അ​തി​നെ ധൈ​ര്യ​പൂ​ർ​വം അ​ഭി​മു​ഖീ​ക​രി​ക്ക​ണം എ​ന്നാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന പാ​ഠം.