സ്വാ​മി ഓമി​നെ നടുറോഡിൽ കൈയേറ്റം ചെയ്ത് സ്ത്രീ​ക​ൾ; വീഡിയോ വൈറൽ
Wednesday, July 12, 2017 7:33 AM IST
എ​വി​ടെ​യ​ല്ലാം പോ​കു​ന്നു​വോ അ​വി​ടെ​യെ​ല്ലാം വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന വ്യ​ക്തി​യാ​ണ് സ്വ​യംപ്രഖ്യാപിത ആൾദൈവമായ സ്വാ​മി ഓം. ​വി​വാ​ദ​ത്തോ​ടൊ​പ്പം ഇ​ദ്ദേ​ഹ​ത്തി​ന് മ​ർ​ദ്ദ​നം കി​ട്ടു​ന്ന​തും പു​തു​മ​യ​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തെ കൈ​കാ​ര്യം ചെ​യ്യ്ത​ത് സ്ത്രീ​ക​ളാ​യി​രു​ന്നു. അ​മ​ർ​നാ​ഥ് തീ​ർഥാട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​നു നേ​രെയുണ്ടായ ഭീകരാക്രമണത്തിൽ അ​നു​ശോ​ചി​ച്ച് ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന മെഴുകുതിരി പ്രദക്ഷിണത്തിനെത്തിയതായിരുന്നു സ്വാമി ഓം. അദ്ദേഹം വാഹനത്തിനു പുറത്തിറങ്ങിയപ്പോൾ അടുത്തേക്കെത്തിയ സ്ത്രീകൾ മർദിക്കുകയായിരുന്നു. സ്വാമിയുടെ കൂടെ വന്നയാളെയും അവർ വെറുതേ വിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആക്രമണത്തെ തുടർന്ന് സ്വാമിയും സഹചാരിയും റോഡരികിലേക്ക് മാറിയെങ്കിലും സ്ത്രീകൾ വീണ്ടും സംഘമായി വന്ന് ആക്രമിക്കുകയായിരുന്നു. സ്വാമിയുടെ കൂടെയുള്ളയാൾ അവരെ തിരിച്ച് മർദിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ പോലീസ് എത്തിയാണ് സ്ത്രീകളെ പിരിച്ചുവിട്ടത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് സ്വാമി ഓമിനെ പൊ​തു​പ​രി​പാ​ടി​ക്കി​ടെ കൈ​യേറ്റം ചെ​യ്യു​ന്ന​ത്. ഇ​തി​നു മു​ന്പ് ഡൽഹിയിൽ നാ​ഥുറാം ഗോ​ഡ്സെ​യു​ടെ ജയന്തി ആഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സ്വാ​മി ഓമി​നെ സ്ത്രീ​ക​ൾ കൈ​യേറ്റം ചെ​യ്യു​ന്ന ദൃശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ​സ്ത്രീ​ക​ൾക്കെതി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം.
https://www.youtube.com/embed/LyyeWqojhNg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.