വീണുപോയ ഒരാളെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്: കലാഭവൻ ഷാജോണ്‍
നടൻ ദിലീപ് തനിക്കെതിരേ കരുക്കൾ നീക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്ന് കലാഭവൻ ഷാജോണ്‍. വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുഞ്ഞിക്കൂനൻ സിനിമയിൽ നിന്ന് ഷാജോണിനെ ഒഴിവാക്കിയത് ദിലീപ് ആണെന്നായിരുന്നു പ്രചരണം.