കാട്ടിൽ ക​ര​ടി​യു​ടെ മ​നോ​ഹ​ര നൃ​ത്തം; വീ​ഡി​യോ വൈ​റ​ൽ
Friday, July 14, 2017 2:13 AM IST
നൃ​ത്തം ചെ​യ്യു​ന്ന​തി​ൽ വി​ദ​ഗ്ധർ മ​നു​ഷ്യ​ർ മാ​ത്ര​മാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന് ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ക​ര​ടി. റ​ഷ്യ​യി​ലെ ഒ​രു കാ​ട്ടി​ൽ നി​ന്നു​മാ​ണ് ഒ​രു ക​ര​ടി മ​ര​ത്തി​ൽ പി​ടി​ച്ച് വ​ള​രെ മ​നോ​ഹ​ര​മാ​യി നൃ​ത്തം ചെ​യ്യു​ന്ന രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. വാ​സ്ത​വ​ത്തി​ൽ അത് ക​ര​ടി നൃ​ത്തം ചെയ്യുന്നതായിരുന്നില്ല. മരത്തിൽ ദേഹം ഉരച്ച് ചൊറിയുകയായിരുന്നു. പ​ക്ഷെ ഇ​ത് കാ​ണു​ന്ന ആ​ർ​ക്കും തോ​ന്നു​ക ക​ര​ടി നൃ​ത്തം ചെ​യ്യു​ന്നു എ​ന്നാ​ണ്.

ഈ ​കാ​ടി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന സ്റ്റോ​ൾ​ബി നേ​ച്ച​ർ റി​സോ​ർ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.