വെ​ള്ള​ത്തി​ൽ ത​ല​കു​ത്തി മ​റി​ഞ്ഞ് ആനക്കുട്ടി; ര​സ​ക​ര​മാ​യ വീഡിയോ
Friday, July 14, 2017 4:38 AM IST
സ​മു​ദ്ര, യു​എ​സി​ലു​ള്ള ഒ​റി​ഗോ​ണ്‍ മൃ​ഗ​ശാ​ല​യി​ലെ സ​ന്ദ​ർ​ശ​ക​ർ നെ​ഞ്ചോ​ടു ചേ​ർ​ത്ത ആ​ന​യു​ടെ പേ​രാ​ണി​ത്. ഒമ്പതു വ​യ​സു​ള്ള ആനയുടെ ര​സ​ക​ര​മാ​യ വി​കൃ​തി​ക​ളാ​ണ് ഇ​തി​നു കാ​ര​ണം. വെ​ള്ള​ത്തി​ൽ ക​ളി​ക്കാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന സ​മു​ദ്ര വെ​ള്ള​ത്തി​ൽ ത​ല​കു​ത്തി നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഈ ​സമുദ്ര തു​ന്പിക്കൈ കൊ​ണ്ട് വെ​ള്ളം ഇ​ള​ക്കി മ​റി​ച്ചി​ട്ട് ത​ല​കു​ത്തി നി​ന്ന് എ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച​ത്. കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം വെ​ള്ള​ത്തി​ൽ നി​വ​ർ​ന്നു നി​ന്ന ശേ​ഷം ര​ണ്ടു കാ​ലു​ക​ളും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ന​ൽ​കി​യ ത​ണ്ണി​മ​ത്ത​ൻ വാ​ങ്ങി​യ​തി​നു ശേ​ഷം വീണ്ടും വെ​ള്ള​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.

ഒ​റി​ഗോ​ണ്‍ മൃ​ഗ​ശാ​ല​യു​ടെ ഒൗ​ദ്യേ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് സമുദ്രയുടെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ 14 ല​ക്ഷം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​മു​ദ്ര.