ഈ ഓഫീസിൽ ജോലി ചെയ്യണമെങ്കിൽ ഹെൽമെറ്റ് വേണം..!
ബി​ഹാ​റി​ലെ ച​ന്പാ​ര​ൻ ജി​ല്ല​യി​ലു​ള്ള ഒ​രു ഗ​വ​ണ്‍മെ​ന്‍റ് ഓ​ഫീ​സ് മറ്റു സർക്കാർ ഓഫീസുകളിൽ നിന്നു വ്യ​ത്യ​സ്ത​മാ​ണ്. സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ഇ​വി​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​ചെ​യ്യു​ന്ന​ത്, അ​തും ഹെ​ൽ​മെ​റ്റും ത​ല​യി​ൽ​വ​ച്ച്. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ന്‍റെ മേ​ൽ​ക്കൂ​ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തു​കൊ​ണ്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ഹെ​ൽ​മെ​റ്റ് ഉപയോഗിക്കുന്നത്. തീ​ർ​ത്തും ബ​ല​ക്ഷ​യം സം​ഭ​വി​ച്ച മേ​ൽ​ക്കൂ​ര എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യിലാണ്. എ​ന്നാ​ൽ, ഇ​തു​കൊ​ണ്ടൊ​ന്നും ത​ങ്ങ​ളു​ടെ ജോ​ലി നി​ർ​ത്താ​ൻ ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റ​ല്ല.കെ​ട്ടി​ടം ത​ക​രു​മോ എ​ന്നു ഭ​യ​ന്ന് ഇ​വി​ടെ സേ​വ​ന​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്ന​വ​രും ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​റു​ണ്ട്. മേ​ൽ​ക്കൂ​ര​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണ് മു​ന്പ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ഴ പെ​യ്താ​ൽ കു​ട​യും ചൂ​ടി​യി​രു​ന്ന് ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യും ഇ​വി​ടെ​യു​ണ്ട്. സർക്കാർ ഓഫീസിലെ ദുരവസ്ഥയെ വിമർശിച്ച് ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.