ഒ​രു ആ​പ്പി​ൾ ക​ഴി​ച്ചതേയുള്ളൂ, ജോ​ലി പോയി..!
Thursday, July 20, 2017 2:12 AM IST
ദി​വ​സ​വും ഒ​രോ ആ​പ്പി​ൾ വീ​തം ക​ഴി​ച്ചാ​ൽ ഡോ​ക്ട​റെ അ​ക​റ്റി നി​ർ​ത്താം​ എ​ന്നൊ​രു പ​ഴ​ഞ്ചൊ​ല്ലു​ണ്ട്. ഒ​രു ബ​സ് ഡ്രൈ​വ​ർ ഈ ​വാ​ക്കു​ക​ൾ കൃ​ത്യ​മാ​യി അ​നു​സ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ന്ന​ത്. അ​ല്പം സാ​ഹ​സി​ക​മാ​ണെ​ങ്കി​ലും ചൈ​ന​യി​ലെ ജി​യാംഗ്സു പ്ര​വിശ്യ​യി​ലെ താ​യ്ഷു എ​ന്ന സ്ഥ​ല​ത്താ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

ബ​സ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യ്ക്ക് ഡ്രൈ​വ​ർ ആ​പ്പി​ളി​ന്‍റെ തൊ​ലി ചെ​ത്തി​ക്ക​ള​ഞ്ഞ​തി​നു ശേ​ഷം അ​ത് ക​ഴി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ള്ള വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.