വില്ലൻ എത്തും, മുന്നു ഭാഷകളിൽ
Thursday, July 20, 2017 2:42 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ല്ല​ൻ മൂ​ന്നു ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ചി​ത്രം ഒ​രേ സ​മ​യം റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മഞ്ജു വാര്യറാണ് നായിക. കൂടാതെ കോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ശാ​ലും ഹ​ൻ​സി​ക​യും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്ന ചി​ത്രം നിർമിക്കുന്നത് റോക്ക്‌ലിൻ‌ വെങ്കിടേഷാണ്. പീ​റ്റ​ർ ഹെ​യ്നാ​ണ് സം​ഘ​ട്ടനരംഗങ്ങൾ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.